കോട്ടക്കല്‍ വയോസൗഹൃദനഗരമായി മാറുന്നു

Story dated:Monday December 28th, 2015,11 35:am
sameeksha sameeksha

images (1)കോട്ടക്കല്‍: ആയുര്‍വേദമണ്ണില്‍ വയോജനങ്ങള്‍ക്ക്‌ സൗഹൃദ അന്തരീക്ഷമൊരുക്കി കോട്ടക്കല്‍ നഗരസഭ. കോട്ടക്കലിനെ വയോസൗഹൃദനഗരമാക്കി മാറ്റാനുള്ള പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്‌. 60 വയസ്സിനു മുകളിലുള്ളവരുടെ പൂര്‍ണ സംരക്ഷണം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായി സര്‍വേ നടത്തുന്നതിന്‌ നഗരസഭയിലെ വീടുകളില്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ ജനുവരി ആദ്യവാരത്തില്‍ കയറിയിറങ്ങും. പ്രായമായവരുടെ പൂര്‍ണവിവരം ഇവര്‍ ശേഖരിക്കും.

ഇതിനു മുന്നോടിയായി അങ്കണവാടി വര്‍ക്കര്‍മാര്‍ക്കുള്ള ക്ലാസ്‌ അടുത്തദിവസം നടക്കും. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കുന്നുണ്ട്‌. ആദ്യസഭ കഴിഞ്ഞ ദിവസം ചീനംപുത്തൂരില്‍ ചേര്‍ന്നിരുന്നു. രണ്ടാമത്തെ സഭ കോട്ടൂരില്‍ അടുത്ത ദിവസം തന്നെ കോട്ടൂര്‍ സ്‌കൂളില്‍ വിളിച്ചുകൂട്ടും. വാര്‍ഡ്‌ തലത്തില്‍ സമിതികള്‍ ചേര്‍ന്നു അതില്‍ നിന്ന്‌ നഗരസഭ തലത്തില്‍ സമിതി രൂപീകരിക്കുകയാണ്‌ ലക്ഷ്യം. ഈ സമിതി മേലില്‍ നഗരസഭയിലെ വയോധികരുടെ ആരോഗ്യ സംരക്ഷണവും മറ്റു കാര്യങ്ങളും നിരീക്ഷിക്കും. ഈ പദ്ധതി വഴി നഗരസഭയിലെ മുഴുവന്‍ വയോധികരുടെയും മുഴുവന്‍ പ്രയാസങ്ങളും ദൂരീകരിക്കാനാവുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതിയധ്യക്ഷ ടി വി മുംതാസ്‌ അറിയിച്ചു.