വൃത്തിയുടെ കാര്യത്തില്‍ കോട്ടകല്‍ നഗരസഭ വിട്ടുവീഴ്‌ച്ചയ്‌ക്കില്ല

Story dated:Friday December 25th, 2015,12 03:pm
sameeksha sameeksha

Untitled-1 copyകോട്ടക്കല്‍: കോട്ടക്കല്‍ നഗരസഭയില്‍ മാലിന്യസംസ്‌ക്കരണം നടത്തുന്ന മിനി ഇന്‍സിനേറ്ററിന്റെ നവീകരണം അടുത്ത ദിവസം തുടങ്ങും. 20 ദിവസത്തേക്ക്‌ പകരം പ്രവര്‍ത്തിക്കാനായുള്ള താല്‍ക്കാലിക മിനി ഇന്‍സിനേറ്റര്‍ കോട്ടക്കലില്‍ സ്ഥാപിച്ച്‌ പ്രവര്‍ത്തനമാരംഭിച്ചു. താല്‍ക്കാലിക ഇന്‍സിനേറ്ററിന്‌ 2 ലക്ഷം രൂപ വാടകയിനത്തില്‍ നഗരസഭക്ക്‌ ചെലവാകും. നിലവിലെ ഇന്‍സിനേറ്റര്‍ പുതുക്കിപണിയുന്നതിനായി നഗരസഭ നാലു ലക്ഷം രൂപയും നഗരസഭ ചെലവു വരും.

പുകകുഴല്‍ നീളം കൂട്ടുക, വാട്ടര്‍ സ്‌ക്രബ്ബര്‍ സംവിധാനം മാറ്റുക, ഇന്‍സിനേറ്ററിലെ ഇഷ്ടിക പുതുക്കുക,ഷീറ്റ്‌ മാറ്റുക,ഗ്ലാസ്‌ കൂള്‍ മാറ്റുക തുടങ്ങിയ നവീകരണ പ്രവൃത്തികളാണ്‌ വരും ദിനങ്ങളില്‍ നടക്കുക.

2013 ല്‍ കോട്ടക്കല്‍ മൈലാടി പ്ലാന്റിലെ മാലിന്യസംസ്‌ക്കരണ പ്രവൃത്തി അനിശ്ചിതത്വത്തിലായ സമയത്ത്‌ കോട്ടക്കല്‍ നഗരരസഭ സ്ഥിരമായി വാര്‍ത്തകളിലിടം പിടിച്ചിരുന്നു. നഗരസഭയിലെ മാലിന്യസംസ്‌ക്കരണത്തിന്‌ താല്‍ക്കാലിക ശമനമെന്ന നിലവില്‍ കോട്ടക്കല്‍ നഗരസഭ ഓഡിറ്റോറിയത്തിന്‌ സമീപം സ്ഥാപിച്ച മിനി ഇന്‍സിനേറ്റര്‍ പിന്നീട്‌ സ്ഥിരമാക്കുകയായിരുന്നു. നിലവില്‍ മിനി ഇന്‍സിനേറ്ററിന്റെ പ്രവര്‍ത്തനം കോട്ടക്കല്‍ നഗരസഭയിലെ മാലിന്യങ്ങള്‍ പരാതിക്കിടവരുത്താത്തവിധം തുടരുകയാണ്‌. ഒന്നര ടണ്‍ ശേഷിയുള്ള മിനി ഇന്‍സിനേറ്ററില്‍ രണ്ടിരട്ടിയിലധികം മാലിന്യങ്ങള്‍ സംസ്‌ക്കരിച്ചതിനാലാണ്‌ ഈ സമയം നവീകരണം ആവശ്യമായതെന്ന്‌ ഇന്‍സിനേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന പ്രഭാകരന്‍ പറയുന്നു.