Section

malabari-logo-mobile

കോട്ടക്കല്‍ നഗരസഭാ;അധ്യക്ഷന്‍ കെ.കെ നാസര്‍;ഉപാധ്യക്ഷ ബുഷ്‌റ ഷെബീര്‍

HIGHLIGHTS : കോട്ടക്കല്‍: കോട്ടക്കല്‍ നഗരസഭയുടെ പുതിയ ഭരണസാരഥിയായി കെ കെ നാസര്‍ ചുമതലയേറ്റു. ഉപാധ്യക്ഷയായി മുന്‍നഗരസഭാധ്യക്ഷകളിലൊരാളായ ബുഷ്‌റ ഷെബീറിനേയും തിരഞ്ഞ...

kottakkal muncipality 1കഴിഞ്ഞ ദിവസം കോട്ടക്കലില്‍ നടന്ന തിരെഞ്ഞെടുപ്പില്‍ 10 നെതിരെ 20 വോട്ടിനാണ്‌ വിജയിച്ചത്‌. എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി സിപി സുബൈറിന്‌ 10 വോട്ടു ലഭിച്ചു. വോട്ടെടുപ്പില്‍ നിന്ന്‌ രണ്ടു ബിജെപി പ്രതിനിധികളും വിട്ടുനിന്നു. പ്രഥമ കോട്ടക്കല്‍ നഗരസഭയില്‍ ആദ്യരണ്ടര വര്‍ഷം അധ്യക്ഷയായിരുന്നു ബുഷ്‌റ ഷെബീര്‍. കെ കെ നാസര്‍ കഴിഞ്ഞ ഭരണസമിതിയില്‍ സ്ഥിരംസമിതിയധ്യക്ഷനായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ലീഗ്‌ യോഗത്തില്‍ കെ കെ നാസറിനെ ചെയര്‍മാന്‍ ലീഗ്‌ സ്ഥാനാര്‍ഥിയാക്കാന്‍ കൂട്ടായ തീരുമാനമെടുത്തിരുന്നു.
അധ്യക്ഷ സ്ഥാനത്തേക്ക്‌ കൂടുതല്‍ സാധ്യത കല്‍പിക്കപ്പെട്ടിരുന്ന പി മൂസക്കുട്ടി ഹാജിയെ തിരെഞ്ഞെടുപ്പില്‍ തറപറ്റിച്ച വ്യക്തിയാണ്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി സിപി സുബൈര്‍.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച്‌ ഇരട്ടിസീറ്റുമായി എല്‍ഡിഎഫാണ്‌ കോട്ടക്കലില്‍ നേട്ടമുണ്ടാക്കിയത്‌. 25 സീറ്റുകള്‍ സ്വന്തമാക്കിയിരുന്ന ലീഗ്‌ ഇത്തവണ 20 ല്‍ ഒതുങ്ങി. നിലവിലെ 32 സീറ്റില്‍ എല്‍ഡിഎഫിന്‌ പത്തും ബിജെപിക്ക്‌ രണ്ടും സീറ്റുകളാണുള്ളത്‌.
kottakkal muncipality copy

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!