കോട്ടക്കലില്‍ മൊബൈല്‍ ഷോപ്പില്‍ റെയ്‌ഡ്‌:രണ്ടു പേര്‍ പിടിയില്‍

Story dated:Friday July 3rd, 2015,10 26:am
sameeksha sameeksha

mobile-store-in-kerala copyകോട്ടക്കല്‍: കോട്ടക്കലിലെ മൊബൈല്‍ ഷോപ്പുകളില്‍ കോട്ടക്കല്‍ പൊലീസ്‌ നടത്തിയ റെയ്‌ഡില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പുതിയ സിനിമകള്‍ മൊബൈല്‍ ഫോണുകളിലേക്ക്‌ കയറ്റിനല്‍കിയതിനാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കോഴിച്ചെന അമ്മിക്കോടന്‍ ശറഫുദ്ധീന്‍(23),കോട്ടക്കല്‍ അരീക്കല്‍ ചോല സഫ്‌വാന്‍(23) എന്നിവരാണ്‌ പിടിയിലായത്‌. കോട്ടക്കല്‍ ബസ്‌റ്റാന്റിന്‌ സമീപത്തെ മൊബൈല്‍ഷോപ്പുകളില്‍ ജോലിചെയ്യുന്നവരാണ്‌ ഇവര്‍. പുതിയ സിനിമകള്‍ വ്യാജപ്രിന്റുകള്‍ തടയുന്നതിനായി റെയ്‌ഡുകള്‍ സംസ്ഥാനത്ത്‌ പൊലീസ്‌ വ്യാപകമാക്കിയിട്ടുണ്ട്‌. കോട്ടക്കല്‍ എസ്‌ ഐ ദിവാകരന്റെ നേതൃത്വത്തിലാണ്‌ ടൗണിലെ മൊബൈല്‍കടകളിലും മറ്റും റെയ്‌ഡ്‌ നടത്തിയത്‌.