കോട്ടകലില്‍ ദലിത്‌ യുവാവിനെ ലോക്കപ്പിലിട്ടു മര്‍ദിച്ചതായി പരാതി

കോട്ടക്കല്‍: ദലിത്‌ യുവാവിനെ അകാരണമായി ലോക്കപ്പിലിട്ടു മര്‍ദിച്ചതായി പരാതി. കോട്ടക്കല്‍ പൊലീസ്‌ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം രാത്രി എട്ടോടെ കോഴിച്ചെന സ്വദേശി കൈപുള്ളില്‍ ശിവദാസന്റെ മകന്‍ അജീഷിനാണ്‌(24) പരിക്കേറ്റത്‌.

പൊലീസ്‌ കസ്റ്റഡിയിലെടുത്ത സുഹൃത്തിനെ അന്വേഷിച്ച്‌ മറ്റൊരു സുഹൃത്തിനൊപ്പം കോട്ടക്കല്‍ സ്‌റ്റേഷനിലെത്തിയപ്പോഴാണ്‌ പൊലീസ്‌ അകാരണമായി ലോക്കപ്പിലിട്ടത്‌. പിറ്റേന്ന്‌ രാവിലെ എട്ടുവരെ ലോക്കപ്പില്‍ കസേരയിലിരിക്കുന്നത്‌ പോലെ ഇരുത്തിയതായും പരാതിയിലുണ്ട്‌. സ്റ്റേഷനില്‍ നിന്ന്‌ വിട്ടയച്ചയുടനെ അജീഷ്‌ തിരുരങ്ങാടി താലൂക്കാശുപത്രിയില്‍ ചികില്‍സതേടി. കോട്ടക്കല്‍ പൊലീസിന്റെ മാന്യമല്ലാത്ത പെരുമാറ്റത്തിനെതിരെ ആഭ്യന്തരമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക്‌ പരാതി നല്‍കിയതായി അജീഷ്‌ അറിയിച്ചു.