കോട്ടക്കല്‍ സ്വദേശി അല്‍ഐനില്‍ നിര്യാതനായി

അല്‍ഐന്‍: കോട്ടക്കല്‍ രണ്ടത്താണി പൂവന്‍ചിന സ്വദേശി ഇബ്രാഹിം കുന്നത്തൊടി എന്ന മാനു(37)നിര്യാതനായി. ഏഴ് വര്‍ഷമായി അല്‍ഐന്‍ അല്‍വഖാനില്‍ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

മൃതദേഹം തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോയി. പൂവന്‍ചിന ഖബര്‍സ്ഥാനില്‍ ചൊവ്വാഴ്ച രാവിലെ പത്തിന് ഖബറടക്കും. പിതാവ്;മരക്കാര്‍. മാതാവ്:ഫാത്തിമ. ഭാര്യ: ഹസീന. മക്കള്‍: ഷറീന, അനു.