കോട്ടക്കലില്‍ അനധികൃത മദ്യവില്‍പ്പന സജീവം

Untitled-1 copyകോട്ടക്കല്‍: കോട്ടക്കലിലും പരിസരപ്രദേശങ്ങളിലും അനധികൃത മദ്യവില്‍പന വ്യാപകം. ക്രിസ്‌മസ്‌,പുതുവത്സരാഘോഷങ്ങള്‍ ലക്ഷ്യമിട്ട്‌ ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ മദ്യവില്‍പന കൊഴുക്കുന്നത്‌. മരവട്ടം, പത്തായക്കല്ല്‌, മണ്ണഴി, കോട്ടപ്പുറം തുടങ്ങിയ ഭാഗങ്ങളില്‍ വീടുകള്‍ കേന്ദ്രീകരിച്ച്‌ മദ്യവില്‍പന നടക്കുന്നുണ്ട്‌.

ഓട്ടോയില്‍ മൊബൈല്‍ ബാറുകളും പ്രവര്‍ത്തിക്കുന്നുണ്ട്‌. ബീവ്‌റേജ്‌സ്‌ ഔട്ട്‌ലെറ്റുകളില്‍ വരിനിന്ന്‌ വാങ്ങുന്ന കുപ്പികള്‍ മൂന്നിരട്ടിയോളം വിലക്കാണ്‌ കോട്ടക്കല്‍ പരിസരങ്ങളില്‍ വില്‍ക്കുന്നത്‌. നേരത്തെ കോട്ടക്കല്‍ പരിസരത്തെ ചെങ്കല്‍ക്വാറികളിലെ അന്യസംസ്ഥാനക്കാരെ ലക്ഷ്യമിട്ട്‌ പ്രവര്‍ത്തിച്ചിരുന്ന മദ്യവില്‍പ്പന സംഘങ്ങളെ കുറിച്ച്‌ നേരത്തെ വാര്‍ത്ത വന്നതിനെ തുടര്‍ന്നിരുന്നു വില്‍പ്പന നിലച്ചിരുന്നു. നിലവില്‍ പുതുവത്സരാഘോഷത്തില്‍ ആവശ്യക്കാര്‍ വര്‍ധിക്കുമെന്ന്‌ കണ്ടാണ്‌ സംഘങ്ങള്‍ വീണ്ടും പ്രദേശങ്ങളില്‍ വ്യാപകമായിരിക്കുന്നത്‌.

ഇത്തരം സംഘങ്ങളെ പിടികൂടാന്‍ പൊലീസ്‌ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ്‌ പ്രദേശവാസികളുടെ ആവശ്യം