കോട്ടക്കല്‍ സ്‌റ്റേഷനില്‍ നിന്ന്ചാടിപ്പോയ പ്രതി പിടിയില്‍

kottakkalകോട്ടക്കല്‍ : കോട്ടക്കല്‍ സ്‌റ്റേഷനില്‍ നിന്ന് ചാടിപ്പോയ കഞ്ചാവുകേസിലെ പ്രതി വീണ്ടും പിടിയില്‍. എടരിക്കോട് സ്വദേശി താജുദ്ദീനെ(26)യാണ് കോഴിക്കോട് നിന്ന്  പൊലീസ് വീണ്ടും പിടികൂടിയത്.
കഴിഞ്ഞ 18 ന് രാത്രി കോട്ടക്കല്‍ വലിയപറമ്പില്‍ നിന്നാണ് കഞ്ചാവു മൊത്തവില്‍പ്പനക്കാരനായ ഇയാള്‍ നാട്ടുകാരുടെ സഹായത്തോടെ കഞ്ചാവുമായി പിടിയിലായത്. എാന്നല്‍ പിറ്റേന്ന് പുലര്‍ച്ചെ സ്‌റ്റേഷനിലെ മൂന്നു പൊലീസുകാരെ വിദഗ്ധമായി കബളിപ്പിച്ച് ഇയാള്‍ സ്റ്റേഷനില്‍ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന കഞ്ചാവുവില്‍പനയില്‍ ഇയാളുടെ സഹായികളായ രണ്ടു പേരെ കോട്ടക്കല്‍ പൊലീസ് അറസ്റ്റു ചെയ്തിരുു. പ്രതി ചാടിപ്പോയ സംഭവവുമായി ബന്ധപ്പെട്ട’് തിരൂര്‍ സി ഐ എം മുഹമ്മദ് ഹനീഫയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്‌റ്റേഷനിലെ പൊലീസുകാരായ സുരേഷ് കുമാര്‍,സജികുമാര്‍,മുഹ്‌സിന്‍ എന്നിവരെ ജില്ലാ പൊലീസ് മേധാവി സസ്‌പെന്‍ഡു ചെയ്തിരുന്നു. ശുചിമുറിയില്‍ നി്ന്ന് വരുമ്പോള്‍ പ്രതി പൊലീസുകാരെ തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട’

. താജുദ്ദീനെ വിവിധ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ഇയാളെ പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി റിമാന്റു ചെയ്തു.