കോട്ടക്കലില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച്‌ മൂന്ന്‌ പേര്‍ക്ക്‌ പരിക്ക്‌

കോട്ടക്കല്‍: ഓട്ടോയും കാറും കൂട്ടിയിടിച്ച്‌ പുതുപ്പറമ്പ്‌ സ്വദേശികളായ മൂന്നു പേര്‍ക്ക്‌ പരിക്ക്‌. പാലച്ചിറമാട്‌ വൈകീട്ട്‌ അഞ്ചോടെയാണ്‌ അപകടം. പരുത്തികുന്നന്‍ അബ്ദുള്ളക്കുട്ടിയുടെ ഭാര്യ ഫാത്തിമ(60), പരുത്തികുന്നന്‍ ജുനൈദിന്റെ മകള്‍ ഖൈറുന്നീസ(40), തെക്കന്‍ വീട്ടില്‍ കൃഷ്‌ണന്റെ മകന്‍ വിജേഷ്‌(25) എന്നിവരെ പരിക്കേറ്റ്‌ ചെങ്കുവെട്ടി അല്‍മാസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരുടെയും പരിക്ക്‌ ഗുരുതരമല്ല.