കോട്ടക്കലില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച്‌ ചെമ്മാട്‌ സ്വദേശിയായ യുവാവ്‌ മരണപ്പെട്ടു

Untitled-1 copyകോട്ടക്കല്‍: കോട്ടക്കല്‍ പറമ്പിലങ്ങാടിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച്‌ യുവാവ്‌ മരണപ്പെട്ടു. ചെമ്മാട്‌ കോഴിക്കോട്‌ റോഡില്‍ കൊല്ലഞ്ചേരി അബ്ദുസ്സമദ്‌ എന്ന ബാവയുടെ മകന്‍ മുബഷീര്‍(19) ആണ്‌ മരണപ്പെട്ടത്‌. ഇന്ന്‌ രാവിലെ 9.30 ഓടെയാണ്‌ അപകടം സംഭവിച്ചത്‌. വിദ്യാര്‍ത്ഥിയായ മുബഷീര്‍ അപകടത്തില്‍പ്പെട്ട ഓട്ടോയിലെ യാത്രക്കാരാനായിരുന്നു. അപകടത്തില്‍ മറ്റ്‌ മൂന്ന്‌ പേര്‍ക്കും പിരിക്കേറ്റിട്ടുണ്ട്‌.