ആംബുലന്‍സിന്‌ സൈഡ്‌ കൊടുക്കുന്നതിനിടെ രണ്ട്‌ കാറുകള്‍ നിയന്ത്രണം വിട്ട്‌ മറിഞ്ഞു

car accident21കോട്ടക്കല്‍: ആംബുലന്‍സിനു സൈഡ്‌ കൊടുക്കുന്നതിനിടെ രണ്ടു കാറുകള്‍ നിയന്ത്രണം വിട്ടു പാടത്തേക്കു മറിഞ്ഞു. തിരൂര്‍ റോഡില്‍ എടരിക്കോടിനടുത്ത്‌ പാടത്തേക്കാണ്‌ കാറുകള്‍ മറിഞ്ഞത്‌. ചൊവ്വാഴ്‌ച  രാവിലെ 11 മണിയോടെയാണ്‌ അപകടം നടന്നത്‌. അപകടത്തില്‍ രണ്ടു സ്‌ത്രീകള്‍ക്ക്‌ നിസാര പരിക്കേറ്റു.