ചീനംപുത്തൂര്‍, കാരയില്‍,പള്ളിപടി, പലകപ്പറമ്പ് -ഉപതെരഞ്ഞെടുപ്പ് ഫലം

കോട്ടക്കല്‍: ജില്ലയില്‍ നാല് ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു.  തലക്കാട് ഗ്രാമ പഞ്ചായത്തിലെ കാരയില്‍ വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നൂര്‍ജഹാന്‍ 77 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.  എടക്കര പഞ്ചായത്തിലെ പള്ളിപടിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ചന്ദ്രന്‍ എം.കെ ആറ് വോട്ടിന്റെ ഭൂരിപക്ഷത്തിനും  മൂര്‍ക്കനാട് കൊളത്തൂര്‍ പലകപ്പറമ്പ് വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി ഹംസ 138 വോട്ടിനും വിജയിച്ചു.  കോട്ടക്കല്‍ നഗരസഭയില്‍ ചീനംപുത്തൂര്‍ വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എം. ഗിരിജ 147 വോട്ടിനാണ് വിജയിച്ചത്.