പൂക്കിപ്പറമ്പില്‍ ബസ്‌ മറിഞ്ഞ്‌ 18 പേര്‍ക്ക്‌ പരിക്കേറ്റു

കോട്ടക്കല്‍: കോട്ടക്കല്‍ പൂക്കിപ്പറമ്പില്‍ കോഴിക്കോട്‌-തൃശൂര്‍ ദേശീയപാതയില്‍ സ്വകാര്യ ബസ്‌ മറിഞ്ഞ്‌ 18 പേര്‍ക്ക്‌ പരിക്കേറ്റു. തൃശൂരില്‍ നിന്ന്‌ കണ്ണൂരിലേക്ക്‌ പോവുകയായിരുന്ന ബസ്സാണ്‌ അപകടത്തില്‍പ്പെട്ടത്‌. രാത്രി പത്തുമണിയോടെയാണ്‌ അപകടമുണ്ടായത്‌. മഴപെയ്‌തതിനെ തുടര്‍ന്ന്‌ റോഡില്‍ വഴുതിയാണ്‌ ബസ്‌ അപകടത്തില്‍പ്പെട്ടത്‌. പരിക്കേറ്റവരെ കോട്ടക്കല്‍ മിംസ്‌, അല്‍മാസ്‌ എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.
അല്‍മാസ്‌ ആശുപത്രിയിലുള്ളവര്‍: അരീക്കോട്‌ സ്വദേശി ബഹല്‍(18), നടവന്നൂര്‍ സ്വദേശി ബിജു(38), ബിജുവിന്റെ ഭാര്യ സുരഭി(31), സാജിദ്‌(27), അബ്ദുള്‍ കരീം(61), ചിന്നമ്മ(60), സെയ്‌ദ്‌ ഹസന്‍(13), രാജന്‍ (35), ഡാനിയല്‍(28), സുഷീല്‍ ബാബു(28), ഷരീഫ്‌(34). മിംസിലുള്ളവര്‍: മര്‍ഷാദ്‌(23), ഷമീം(35), ഇബ്രാഹിം(20), ശിവന്‍(30), മിഥുന്‍(21), പ്രവീണ്‍(26), അജിത്ത്‌(42).

Related Articles