കോട്ടക്കലില്‍ കെഎസ്‌ആര്‍ടിസി ബസ്‌ മറിഞ്ഞു; 10 പേര്‍ക്ക്‌ പരിക്ക്‌

kottakkal,bus accident copyകോട്ടക്കല്‍: ദേശീയപാതയില്‍ പാലച്ചിറമാട്‌ കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ്‌ ബസ്‌ മറിഞ്ഞ്‌ പത്തു പേര്‍ക്ക്‌ പരിക്കേറ്റു. പാലച്ചിറമാട്‌ ഇറക്കത്തില്‍ വെച്ചാണ്‌ ഞായറാഴ്‌ച വൈകീട്ട്‌ ആറരയോടെ ബസ്‌ നിയന്ത്രണം വിട്ട്‌ മറിഞ്ഞത്‌. ഈ സമയം ചെറിയ മഴയുണ്ടായിരുന്നു. കോഴിക്കോടു നിന്നും ഗുരുവായൂരിലേക്ക്‌ പോവുകയായിരുന്നു ബസ്‌.

സംഭം കണ്ട്‌ ഓടിയെത്തിയ സേവ്‌ഫോറം പ്രവര്‍ത്തകരാണ്‌ ബസിന്റെ മുന്‍വശത്തെ ഗ്ലാസ്‌ പൊട്ടിച്ച്‌ യാത്രക്കാരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്‌.

അപകടത്തില്‍ പരിക്കേറ്റ ബസ്‌ഡ്രൈവര്‍ എറണാകുളം എരുമേലി പാറയില്‍ മനോജ്‌(40), ആലങ്കോട്‌ മണക്കടവത്ത്‌ സുഭാഷിണി(50), മകള്‍ ധന്യ(30), അവരുടെ മക്കളായ ദയാല്‍(5), ദയ(രണ്ടര), രക്ഷാപ്രവര്‍ത്തനത്തിടെ പരിക്കേറ്റ സേവ്‌ ഫോറം പ്രവര്‍ത്തകനായ എടരിക്കോട്‌ വരിക്കോടന്‍ അബ്ദുള്‍ ലത്തീഫ്‌ (34) എന്നിവരെ കോട്ടക്കല്‍ മിംസ്‌ ആശുപത്രിയിലും കോഴിക്കോട്‌ കുന്ദമംഗലം കരിക്കാപ്പറമ്പത്ത്‌ കൃഷ്‌ണന്‍(47), ഭാര്യ ശോഭ(36), മക്കളായ യദുകൃഷ്‌ണന്‍(9), ആകാഷ്‌(14), കല്‌പകഞ്ചേരി കോരത്ത്‌ ഫാത്തിമ (24) എന്നിവരെ അല്‍മാസ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

അപകടത്തെ തുടര്‍ന്ന്‌ മണിക്കൂര്‍ കഴിഞ്ഞിട്ടും പോലീസ്‌ എത്താത്തിനെ തുടര്‍ന്ന്‌ ജനം ക്ഷുഭിരായി.