കോട്ടക്കലില്‍ സ്വകാര്യബസ്‌ നിയന്ത്രണം വിട്ട്‌ ഡിവൈഡറില്‍ ഇടിച്ച്‌ 3 പേര്‍ക്ക്‌ പരിക്ക്

Untitled-1 copyകോട്ടക്കല്‍: സ്വകാര്യബസ്‌ നിയന്ത്രണം വിട്ട്‌ ഡിവൈഡറില്‍ ഇടിച്ചുകയറി മൂന്നു പേര്‍ക്ക്‌ പരിക്ക്‌. കോട്ടക്കല്‍ ആര്യവൈദ്യശാല ഗാര്‍ഡന്‌ സമീപം രാവിലെ എട്ടോടെയാണ്‌ അപകടം. മുന്നില്‍ പോയ കാറിലിടിക്കുന്നത്‌ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ ബസ്‌ ഡിവൈഡറില്‍ ഇടിച്ചത്‌. പരിക്കേറ്റ കോഴിച്ചെന കോറാണത്ത്‌ ഭാസ്‌കരന്റെ ഭാര്യ പത്മിനി (40), കോഴിച്ചെന ചിരങ്ങന്‍ ഹൈദറിന്റെ മകന്‍ സൈതലവി (62), സൈതലവിയുടെ ഭാര്യ റംല(55) എന്നിവരെ ചെങ്കുവെട്ടി അല്‍മാസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.