ബൈക്കൂകള്‍ കൂട്ടിയിടിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

kottakkal malabarinewsകോട്ടക്കല്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ്

ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടക്കല്‍ വലിയപറമ്പ് കുണ്ടില്‍ അലവിയുടെ മകന്‍ ഷാജഹാന്‍(27) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച ഉച്ചക്ക് വലിയപറമ്പിലാണ് അപകടമുണ്ടായത്. കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു
. പെയിന്റിങ് തൊഴിലാളിയാണ്. ആയിഷയാണ് ഷാജഹാന്റെ മാതാവ്. ഭാര്യ: ഷഹര്‍ബാനു. സഹോദരങ്ങള്‍: ശിഹാബ്, അയ്യൂബ്, സമീറ.