കോട്ടക്കലില്‍ ഓട്ടോ ഇലക്ട്രിക്ക്‌ പോസ്‌റ്റിലിടിച്ച്‌ യുവാവ്‌ മരിച്ചു

Untitled-1 copyകോട്ടക്കല്‍: ഓട്ടോ ഇലക്ടിക്‌ പോസ്‌റ്റിലിടിച്ച്‌ ഡ്രൈവര്‍ മരിച്ചു. ആട്ടീരി കുഴിപ്പുറം തെക്കേതില്‍ യുസുഫിന്റെ മകന്‍ ഇര്‍ഷാദ്‌(20) ആണ്‌ മരിച്ചത്‌. വൈകീട്ട്‌ അഞ്ചോടെ കോട്ടക്കല്‍ നായാടിപ്പാറയിലാണ്‌ അപകടം. നിയന്ത്രണം വിട്ട ഓട്ടോ എതിര്‍വശത്ത്‌ റോഡരികിലുള്ള പോസ്‌റ്റിലിടിക്കുകയായിരുന്നു. പോസ്‌റ്റ്‌ മുറിഞ്ഞുവീണു. ഓട്ടോ പാടെ തകര്‍ന്നു. കോട്ടപ്പടിയിലെ കെഎംഎസ്‌ പന്തല്‍വര്‍ക്‌സിലെ ഡ്രൈവറായി പോകുകയായിരുന്നു. മുംതാസാണ്‌ മാതാവ്‌. സഹോദരങ്ങള്‍: അജ്‌സല്‍, ഇന്‍ഷാദ്‌. ഖബറടക്കം ഇന്ന്‌ ഉച്ചയോടെ കുഴിപ്പുറം കിഴക്കേ ജുമുഅത്ത്‌പള്ളി ഖബറസ്ഥാനില്‍ നടക്കും.

Related Articles