കോട്ടക്കല്‍ എടിഎം തകര്‍ത്ത്‌ പണം തട്ടാന്‍ ശ്രമിച്ച പ്രതി പിടിയില്‍

theftകോട്ടക്കല്‍: എടിഎം കൗണ്ടര്‍ തകര്‍ത്ത്‌ പണം തട്ടിയെടുക്കാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയെ പോലീസ്‌ പിടികൂടി. സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ ഒരുക്കുങ്ങലിലെ എടിഎം കൗണ്ടര്‍ തകര്‍ത്താണ്‌ ഇയാള്‍ പണം തട്ടാന്‍ ശ്രമിച്ചത്‌.

ബംഗാള്‍ സ്വദേശി ഗോവിന്ദി(25)നെയാണ്‌ കോട്ടക്കല്‍ എസ്‌ഐയുടെയും സ്‌പെഷ്യല്‍ ടീമിന്റെ നേതൃത്വത്തില്‍ പിടികൂടിയത്‌. വ്യാഴാഴ്‌ച പുലര്‍ച്ചെ നാലുമണിക്കാണ്‌ ബാങ്കിന്റെ മുന്‍ഭാഗത്തെ സിസിടിവി ക്യാമറ അടിച്ചുതകര്‍ത്ത ശേഷം അകത്തുകയറി കൗണ്ടറിലെ ക്യാമറയും തകര്‍ത്തത്‌. എടിഎം തകര്‍ത്ത്‌ പണം തട്ടിയെടുക്കാനായിരുന്നു ശ്രമം. എന്നാല്‍ കൗണ്ടര്‍ തകര്‍ക്കാന്‍ സാധിച്ചില്ല.
മൂന്ന്‌ വര്‍ഷമായി ഇയാള്‍ എടിഎം കൗണ്ടറിന്റെ മുകള്‍ഭാഗത്തെ വാടകമുറിയിലായിരുന്നു താമസം. കോണ്‍ഗ്രീറ്റ്‌ തൊഴിലാളിയാണ്‌.