കോട്ടക്കലില്‍ ബൈക്ക്‌ ലോറിയിലിടിച്ച്‌ യുവാവ്‌ മരിച്ചു

കോട്ടക്കല്‍: കോട്ടക്കല്‍ ടൗണില്‍ ബൈക്ക ലോറിക്ക്‌ പിറകിലിടിച്ച്‌ ബൈക്ക്‌ യാത്രക്കാരനായി യുവാവ്‌ മരിച്ചു. ആട്ടീരി പുത്തൂര്‍ സ്വദേശി കല്ലങ്ങാട്ടുകുഴിയില്‍ അഷറഫിന്റെ മകന്‍ ജിംഷിദ്‌(26) ആണ്‌ മിരിച്ചത്‌. ഇന്നലെ രാത്രി. 12 മണിക്ക്‌ ആദ്യവൈദ്യശാല ചാരിറ്റബിള്‍ ഹോസ്‌പിറ്റലിന്‌ മുന്‍വശത്താണ്‌ അപകടമുണ്ടായത്‌. പച്ചക്കറി ലോറിക്ക്‌ പിറകില്‍ ബൈക്കിടിച്ചാണ്‌ അപകടമുണ്ടായത്‌.

മാതാവ്‌: സുബൈദ. സഹോദരങ്ങള്‍: ജാസിര്‍, ജഹാന സുല്‍ത്താന, ജിഫ്‌ന ജിബിന്‍.