സ്‌കൂട്ടറില്‍ നിന്ന്‌ വീണ്‌ ലോറിക്കടിയില്‍ പെട്ട്‌ മരിച്ചു

Story dated:Wednesday December 23rd, 2015,07 58:pm
sameeksha sameeksha

Untitled-1 copyകോട്ടക്കല്‍: സ്‌കൂട്ടറില്‍ നിന്ന്‌ വീണ്‌ മിനിലോറിക്കടിയില്‍ പെട്ടു മരിച്ചു.കോട്ടക്കല്‍ പറമ്പിലങ്ങാടി ലക്ഷം വീട്‌ കോളനിയില്‍ താമസിക്കുന്ന പുളിയംകോട്‌ രാധാകൃഷ്‌ണന്‍(63) ആണ്‌ മരിച്ചത്‌. രാവിലെ ഒമ്പതോടെ ചെങ്കുവെട്ടിയിലാണ്‌ അപകടം.

സ്‌കൂട്ടര്‍ ഓടിച്ചുവന്ന്‌ കോട്ടക്കല്‍ ഫെഡറല്‍ ബാങ്ക്‌ ബ്രാഞ്ചിന്‌ സമീപത്തുവെച്ച്‌ മെയിന്‍ റോഡിലേക്ക്‌ തിരിക്കുന്നതിനിടെ സ്‌കൂട്ടര്‍ മറിഞ്ഞു. എണീക്കാന്‍ ശ്രമിക്കുന്നതിനിടെ മഞ്ചേരിയില്‍ നിന്നും പ്ലൈവുഡ്‌ കയറ്റി വന്ന മിനിലോറി ദേഹത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.സിപി ഐ (എം) കോട്ടക്കല്‍ ടൗണ്‍ ബ്രാഞ്ച്‌ കമ്മിറ്റിയംഗമായിരുന്നു രാധാകൃഷ്‌ണന്‍. ഭാര്യ: ദേവി. മക്കള്‍: രവീന്ദ്രന്‍, രാജേഷ്‌, വിജയന്‍, നിര്‍മല, ഗീത,ഷീജ, ബിന്ദു. മരുമക്കള്‍: അനില്‍കുമാര്‍,ബാബു(തലശ്ശേരി).രവി,സുരേഷ്‌(വയനാട്‌),മൃദുല,ഷീജ,പ്രസീത.