കോട്ടക്കലില്‍ യുവാവ്‌ കവുങ്ങില്‍ നിന്നു വീണു മരിച്ചു

Untitled-1 copyകോട്ടക്കല്‍: കവുങ്ങില്‍ നിന്നുവീണു മരിച്ചു. പെരുമണ്ണ മുണ്ടിയാംതറ പരേതനായ ആലശ്ശേരിപടി ചെള്ളിയുടെ മകന്‍ ശങ്കരന്‍(42) ആണ്‌ മരിച്ചത്‌. രാവിലെ 9 നാണ്‌ അപകടം. ഉടന്‍ തന്നെ കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്‌ : വള്ളി. ഭാര്യ: സുജാത. മക്കള്‍: ഷിജില, ഷിജില്‍. തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്ത മൃതദേഹം തെന്നല കറുത്താല്‍ ശ്‌മശാനത്തില്‍ വൈകീട്ടോടെ സംസ്‌ക്കരിച്ചു.