കോട്ടക്കലില്‍ ഫോട്ടോഗ്രാഫറെ സ്റ്റുഡിയോവില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

saleem 2പാലക്കാട്‌ :ഒലവക്കോട്‌ വട്ടത്തൊടി പരേതനായ അവറാന്റെ മകന്‍ സലീം(47) ആണ്‌ മരിച്ചത്‌. അന്തരിച്ച പ്രശസ്‌ത ഫോട്ടോഗ്രാഫര്‍ റസാഖ്‌ കോട്ടക്കല്‍ തുടക്കമിട്ട കോട്ടക്കലിലെ ക്ലിന്റ്‌ സുഡിയോ അദ്ധേഹത്തിന്റെ മരണശേഷം സലീമാണ്‌ നോക്കി നടത്തുന്നത്‌. രാവിലെ സ്റ്റുഡിയോയിലെത്തിയ മറ്റു ജീവനക്കാരാണ്‌ ഇദ്ധേഹത്തെ മരിച്ചനിലയില്‍ കണ്ടത്‌. മലപ്പുറം സ്വദേശിയായിരുന്ന സലീം ദീര്‍ഘകാലമായി ഒലവക്കോടാണ്‌ താമസം.കോട്ടക്കല്‍ എസ്‌ ഐ ഇന്‍ക്വസ്റ്റ്‌ നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു.
റംലയാണ്‌ ഭാര്യ. ഷന്‍ഹര്‍, റസല്‍ എന്നിവര്‍ മക്കളാണ്‌.