കോട്ടക്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ്‌ മരിച്ചു

Untitled-1 copyകോട്ടക്കല്‍:കാറും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ്‌ മരിച്ചു.പറപ്പൂര്‍ ചോലക്കുണ്ട്‌ സ്വദേശി പറപ്പൂര്‍കടവത്ത്‌ മൂസക്കുട്ടിയുടെ മകന്‍ മുഹമ്മദ്‌ ഷഫീഖ്‌ (21) ആണ്‌ മരിച്ചത്‌.ആയുര്‍വ്വേദ ധര്‍മ്മാശുപത്രിക്കു സമീപം ഇന്നലെ രാവിലെ എട്ടോടെയാണ്‌ സംഭവം. കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും വൈകീട്ടോടെ മരണപ്പെടുകയായിരുന്നു. പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന്‌ ചോലക്കുണ്ട്‌ ജുമാമസ്‌ജിദില്‍ ഖബറടക്കും.മാതാവ്‌:കദിയാമു. സഹോരദരങ്ങള്‍:മുഹമ്മദ്‌ റാഫി,ഷഫീഖ.കോട്ടക്കല്‍ അല്‍ബൈക്ക്‌ റസ്‌്‌റ്റോറന്റ്‌ ജീവനക്കാരനാണ്‌.