കൊണ്ടോട്ടിയെ ഇളക്കിമറിച്ച് നാസറുദ്ധീന്‍ എളമരം

nasarudheen elamaram sdpiമലപ്പുറം:  മലപ്പുറത്തെ ജനം വികസനം ഇരന്നുവാങ്ങേണ്ടവരല്ലെന്നും ചോദിക്കാന്‍ ആര്‍ജ്ജവമുള്ള ജനപ്രതിനിധികളില്ലാത്തതാണ് നാടിന്റെ പിന്നോക്കാവസ്ഥക്ക് കാരണമെന്നുള്ള കാഴ്ചപ്പാട് മുന്നോട്ട് വെച്ച് മലപ്പുറത്തെ എസ്ഡിപിഐയുടെ ലോകസഭാസ്ഥാനാര്‍ത്ഥി നാസറുദ്ധീന്‍ എളമരത്തിന്റെ പര്യടനം കൊണ്ടോട്ടി.യില്‍ ആവേശം വിതറി.

നാട്യങ്ങളില്ലാതെ ജന്മനാട്ടില്‍ വോട്ടഭ്യര്‍ഥിച്ചെത്തിയ സ്ഥാനാര്‍ത്ഥിക്ക് ഉഷ്മളവരവേല്‍പ്പാണ് ലഭിച്ചത് വിവിധ കേന്ദ്രങ്ങളി്ല്‍ സ്ഥാനാര്‍ത്ഥി വരുന്നതറിഞ്ഞ സ്ത്രീകളടക്കും നിരവധിപേര്‍ കാത്തുനിന്നിരുന്നു.

രാവിലെ ചീക്കോട് പഞ്ചായത്തില്‍ നിന്നാരംഭിച്ച പ്രചരണയാത്ര മുതവല്ലുര്‍, വാഴക്കാട്, പുളിക്കല്‍, ചെറുകാവ് കൊണ്ടാട്ടി പഞ്ചായത്തുകളില്‍ പര്യടനം നടത്തയ ശേഷം നെടിയിരുപ്പില്‍ സമാപിച്ചു. വിവിധകേന്ദ്രങ്ങളില്‍ എസ്ഡിടിയു സംസ്ഥാന സെക്രട്ടറി നൗഷാദ് മംഗലശ്ശേരി. നേതാക്കളായ ഫൈസല്‍ ആനപ്ര, അഷറഫ് ഒളവട്ടുര്‍ എന്നിവര്‍ സംസാരിച്ചു