കൊണ്ടോട്ടിയില്‍ അസംയുവതിയെ പീഡിപ്പിച്ച മുസ്ലിംലീഗുകാരെ യുവതി തിരിച്ചറിഞ്ഞു

Untitled-1കൊണ്ടോട്ടി: ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി പീഡിപ്പിച്ച മുസ്ലിംലീഗുകാരായ പ്രതികളെ അസം യുവതി തിരിച്ചറിഞ്ഞു. ഒന്നാം പ്രതി ചടുലവീട്ടില്‍ നസിര്‍(39), രണ്ടാം പ്രതി മൈത്രി ശിഹാബി(40)നെയുമാണ്‌ യുവതി തിരിച്ചറിഞ്ഞത്‌.

റിമാന്‍ഡിലായിരുന്ന പ്രതികളെ കോടതി നിര്‍ദേശ പ്രകാരം മഞ്ചേരി സബ്‌ജയിലിലാണ്‌ തിരിച്ചറിയില്‍ പരേഡിന്‌ വിധേയരാക്കിയത്‌. നവംബര്‍ 21 നാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. കുഴിമണ്ണയിലെ കിഴിശേരി കുഴിഞ്ഞളത്ത്‌ അടക്കാകളത്തില്‍ ജോലി ചെയ്യുന്നതിനിടെ അസം യുവതിയെ പ്രതികള്‍ നോട്ടമിട്ടിരുന്നു. യുവതി വഴങ്ങാത്തതിനെ തുടര്‍ന്ന്‌ യുവതിയും ഭര്‍ത്താവും താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ച്‌ കയറുകയായിരുന്നു. പാതിരാത്രിയില്‍ ക്വാര്‍ട്ടേഴ്‌സില്‍ അധിക്രമിച്ച്‌ കയറി ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി യുവതിയെ നേരം പുലരുംവരെ ബലാത്സംഗം ചെയ്‌തെന്നാണ്‌ കേസ്‌.