Section

malabari-logo-mobile

അക്ഷരശ്രീ- കൊണ്ടോട്ടിയിലെ കിഡ്‌സ് പാര്‍ക്ക്

HIGHLIGHTS : കൊണ്ടോട്ടി:കൊണ്ടോട്ടി മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടു നടപ്പിലാക്കുന്ന അക്ഷരശ്രീ പദ്ധതിയുടെ ഭാഗമായുള്ള കിഡ്‌സ് പാര്‍ക്കുകളുടെ മണ...

കൊണ്ടോട്ടി:കൊണ്ടോട്ടി മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടു നടപ്പിലാക്കുന്ന അക്ഷരശ്രീ പദ്ധതിയുടെ ഭാഗമായുള്ള കിഡ്‌സ് പാര്‍ക്കുകളുടെ മണ്ഡലം തല ഉദ്ഘാടനം നെടിയിരുപ്പ് ചിറയില്‍ ജി.എം.യു.പി. സ്‌കൂളില്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. നിര്‍വ്വഹിച്ചു. ഒരു എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു പൊതു വിദ്യാലയങ്ങള്‍ക്കു കിഡ്‌സ് പാര്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി സംസ്ഥാനത്തിനു തന്നെ മാതൃകയാണെു എം.പി പറഞ്ഞു.

ഉല്‍സവാന്തരീക്ഷത്തില്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ടി.വി. ഇബ്രാഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സി. നാടിക്കുട്ടി നിര്‍വ്വഹിച്ചു. ഔഷധ സസ്യ തോട്ട ഉദ്ഘാടനം നഗരസഭ വൈസ്‌ചെയര്‍പേഴ്‌സ പാലക്കല്‍ ഷറീനയും വാട്ടര്‍ പ്യൂരിഫയര്‍ ഉദ്ഘാടനം സ്ഥിര സമിതി ചെയര്‍മാന്‍ യു.കെ. മമ്മദിശയും നിര്‍വ്വഹിച്ചു. എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷാ വിജയികളെ നഗരസഭ സ്ഥിര സമിതി ചെയര്‍മാന്‍ പി.അഹമ്മദ് കബീര്‍ ആദരിച്ചു. ലൈബ്രറി പുസ്തക ശേഖരണോല്‍ഘാടനം നഗരസഭ കൗസിലര്‍ വി.പി. സുഹറാബി നിര്‍വ്വഹിച്ചു. നഗരസഭ അംഗങ്ങളായ അഡ്വ.കെ.കെ. സമദ്, പി.എന്‍.മോതി, കെ.സി.ഷീബ, എ.പി. അബ്ദുറഹിമാന്‍, കെ.പി. ഖദീജ, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഫാത്തിമ നസ്‌റീന, എ.ഇ.ഒ കെ.ആശിഷ്, ബി.പി.ഒ എം.പി.ദിലീപ് കുമാര്‍, പി.ടി.എ.പ്രസിഡന്റ് പി.അലവി ഹാജി, ഹെഡ്മാസ്റ്റര്‍, എന്‍.എം. അബ്ദുല്‍ റഷീദ്, എസ്.എം.സി ചെയര്‍മാന്‍ വി.പി.സിദ്ധീഖ്, പി.വീരാന്‍കുട്ടി, എം.എ. റഹീം, പി.ഹബീബ് റഹ്മാന്‍, കെ.കെ.റഫീഖ്, വി.മണി, എന്‍.ടി.രാമചന്ദ്രന്‍, അഡ്വ.കെ.കെ.ഷാഹുല്‍ ഹമീദ്, കെ.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

മണ്ഡലത്തിലെ എട്ട് പ്രൈമറി വിദ്യാലയങ്ങളിലാണ് ടി.വി. ഇബ്രാഹീം എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു 46.50 ലക്ഷം രൂപ ചെലവഴിച്ച് കിഡ്‌സ് പാര്‍ക്ക് നിര്‍മ്മിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!