ഇന്ദിര ആവാസ് യോജന: കൊണ്ടോട്ടി ബ്ലോക്കില്‍ 510 പേര്‍ക്ക് വീട്

DSC_2447 copyകൊണ്ടോട്ടി: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ഇന്ദിരാ ആവാസ് യോജനയുടെ 2013-14 വര്‍ഷത്തെ ഗുണഭോക്താക്കള്‍ക്കുളള ധനസഹായം വാഴക്കാട് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാര്‍ഹാജി നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.എ ശാന്ത അധ്യക്ഷയായിരുന്നു. ഈ വര്‍ഷം 510 ഗുണഭോക്താക്കള്‍ക്കായി 10.20 കോടി കൊണ്ടോട്ടി ഭവന നിര്‍മാണത്തിന് ബ്ലോക്ക് നല്‍കും. ആദ്യഘട്ടം ധനസഹായ വിതരണത്തില്‍ വാഴക്കാട് മുതുവല്ലൂര്‍, പുളിക്കല്‍ പഞ്ചായത്തുകളിലെ 80 ഗുണഭോക്താക്കള്‍ക്ക് 30 ലക്ഷം രൂപ വിതരണം ചെയ്തു. രണ്ട് ലക്ഷം രൂപയാണ് ഓരോ ഗുണഭോക്താവിനും നല്‍കുക. അടുത്ത ഘട്ടം ധനസഹായവിതരണം പത്തിന് കൊണ്ടോട്ടി ബ്ലോക്കില്‍ നടക്കും. പരിപാടിയില്‍ ബി.ഡി.ഒ എം.അബ്ദുല്‍ മജീദ് പദ്ധതി വിശദീകരിച്ചു
പരിപാടിയോടനുബന്ധിച്ച് ഗുണഭോക്താക്കള്‍ക്കുള്ള ബോധവത്ക്കരണവും 2013-14 വര്‍ഷം നടപ്പാക്കുന്ന വൃക്ഷ തൈ ഉത്പ്പാദന വിതരണ പരിപാടിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളും നടന്നു. വൈസ് പ്രസിഡന്റ് കെ.പി. ബിന്ദു, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍, കെ.വി അബ്ദുല്‍ ഖാദര്‍, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍ പേഴ്‌സന്‍ എം.പി.ഷരീഫ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ.പി.ഹുസൈന്‍, ബ്ലോക്ക് അംഗങ്ങള്‍, മുതുവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സഫിയ പഞ്ചായത്ത് വൈസ്. പ്രസിഡന്റുമാരായ കെ. ശറഫുന്നീസ, വാഴയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാരദ മീന്‍പാറ, വാഴക്കാട് പഞ്ചായത്ത് അംഗങ്ങളായ പി.അബൂബക്കര്‍, കെ.അലി,. പി.ബല്‍ക്കീസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.