ചരക്കുതീവണ്ടി പാളം തെറ്റി; ട്രെയിന്‍ ഗതാഗതം താറുമാറായി

കൊല്ലം: ചരക്കുവണ്ടി കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്കും untitled-1-copyഇടയ്ക്ക് മാരാരിത്തോട്ടത്ത് പാളം തെറ്റിയതിനെ തുടര്‍ന്ന് ട്രയിന്‍ ഗതാഗതം താറുമാറായി. തിരുനെല്‍വേലിയില്‍ നിന്ന് കോട്ടയത്തേയ്ക്ക് യൂറിയയുമായി പോയ തീവണ്ടിയുടെ ഒമ്പത് ബോഗികളാണ് പാളം തെറ്റിയത്. പുലര്‍ച്ചെ ഒരുമണിയ്ക്കായിരുന്നു അപകടം.

ചൊവ്വാഴ്ച വെളുപ്പിന് രണ്ടരയോടെ പാളത്തില്‍കൂടിയുള്ള ഗതാഗതം പുന:സ്ഥാപിച്ചെങ്കിലും 10 ട്രയിനുകള്‍ പൂര്‍ണ്ണമായും മൂന്നെണ്ണം ഭാഗികമായും റദ്ദാക്കിയിരിക്കുകയാണ്. കന്യാകുമാരി – മുംമ്പൈ, തിരുവനന്തപുരം ഹൈദ്രബാദ് ശബരി എക്സ്പ്രസ് എന്നിവ തിരുനെല്‍വേലി വഴി വഴിതിരിച്ചുവിടും. റെയില്‍വെ റെസ്ക്യൂ ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

അപകടത്തെ തുടര്‍ന്ന് ട്രയിനുകള്‍ പല സ്റ്റേഷനുകളില്‍ പിടിച്ചിട്ടു.  ഗതാഗതം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാന്‍ ഉച്ചകഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. പാളത്തിന്റെ സ്ളീപ്പറുകള്‍ അപകടത്തില്‍ മുറിഞ്ഞുപോയിട്ടുണ്ട്.

അങ്കമാലിക്കടുത്ത് കറുകുറ്റിയില്‍ മംഗലാപുരം എക്സ്പ്രസ്സ് പാളം തെറ്റിയതിനെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് കാലമായി സംസ്ഥാനത്തെ റെയില്‍ ഗതാഗതം താറുമാറായ അവസ്ഥയിലായിരുന്നു.

റദ്ദാക്കിയ പാസഞ്ചര്‍/മെമു ട്രയിനുകള്‍:

കൊല്ലം ആലപ്പുഴ പാസഞ്ചര്‍ (56300)
ആലപ്പുഴകൊല്ലം പാസഞ്ചര്‍ ( 56301)
ആലപ്പുഴ എറണാകുളം പാസഞ്ചര്‍ (56302)
എറണാകുളം ആലപ്പുഴ പാസഞ്ചര്‍ (56303)
കൊല്ലം എറണാകുളം പാസഞ്ചര്‍ (56392)
എറണാകുളം കായംകുളം പാസഞ്ചര്‍ (56387)
കൊല്ലം എറണാകുളം മെമു (66300)
എറണാകുളം കൊല്ലം മെമു (66301)
കൊല്ലം എറണാകുളം മെമു (66302)
എറണാകുളം കൊല്ലം മെമു (66303)
എന്നിവയാണ് റദ്ദാക്കിയത്.

ഭാഗികമായി റദ്ദാക്കിയ ട്രയിനുകള്‍:
കോട്ടയം കൊല്ലം പാസഞ്ചര്‍ (56305)
എറണാകുളം കൊല്ലം മെമു (66307)
കൊല്ലം എറണാകുളം മെമു (66308)

 

Related Articles