കൊല്ലത്ത് ആര്‍എസ്പി ഒറ്റയ്ക്ക് മത്സരിക്കും

download (1)കൊല്ലം : കൊല്ലത്ത് ആര്‍എസ്പി ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനം. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. സിപിഐഎമ്മുമായി ഉഭയകക്ഷി ചര്‍ച്ചക്ക് ഇല്ലെന്നും കൊല്ലം തരാമെന്ന ഉറപ്പ് ഉണ്ടെങ്കില്‍ മാത്രമേ ചര്‍ച്ചക്ക് ഉള്ളൂ എന്നും ആര്‍എസ്പി വ്യക്തമാക്കി.

എന്‍കെ പ്രേമചന്ദ്രനെയാണ് കൊല്ലത്ത് സ്ഥാനാര്‍ത്ഥിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഇതു സംബന്ധിച്ചുള്ള ഔദേ്യാഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

എല്‍ഡിഎഫ് നിലപാട് തിരുത്തില്ലെങ്കില്‍ കൊല്ലത്ത് ഒറ്റക്ക് മത്സരിക്കണമെന്ന പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെ തുടര്‍ന്നാണ് തീരുമാനം.

ഇന്നലെ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് കൊല്ലം സീറ്റ് നല്‍കാനവില്ലെന്ന കാര്യം സിപിഐഎം ആര്‍എസ്പിയെ അറിയിച്ചത്.