കൊല്ലത്ത് ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മരിച്ചു

കൊല്ലം: റോഡപകടത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശി ചികിത്സകിട്ടാതെ മരിച്ചു. തിരുനെല്‍വേലി സ്വദേശി മുരുകന്‍(30)ആണ് മരിച്ചത്. കൂടെ ആരുമില്ലാത്തതിനാല്‍ കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സ നിഷേധിക്കുകയായിരുന്നു. ആബുലന്‍സില്‍ ഏഴുമണിക്കൂറോളം ചികിത്സ കിട്ടാതെ മുരുകന്‍ കിടന്നെന്നാണ് റിപ്പോര്‍ട്ട്.

ഇതെ തുടര്‍ന്ന് കൊല്ലം മെഡിസിറ്റി ആശുപത്രിക്കെതിരെ കേസെടുത്തു. എന്നാല്‍ സംഭവം നിഷേധിച്ച് ആശുപത്രി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇതു തള്ളിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പോലീസ് ആംബുലന്‍സ് ഡ്രൈവറുടെ മൊഴിയെടുത്തു. ഇരവിപുരം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.