കൊല്ലത്ത് കപ്പല്‍ വള്ളത്തിലിടിച്ചു;വള്ളം പൂര്‍ണമായി തകര്‍ന്നു;എല്ലാവരും രക്ഷപ്പെട്ടു

കൊല്ലം: കൊല്ലത്ത് മത്സ്യബന്ധനത്ത് പോയ വള്ളത്തില്‍ കപ്പല്‍ ഇടിച്ച് അപകടം. അപകടത്തില്‍ വള്ളം പൂര്‍ണായി തകര്‍ന്നു. തീരത്തു നിന്ന് 39 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്. ഉച്ചയ്ക്ക് 12.30 മണിയോടെയാണ് അപകടം സംഭവിച്ചത്. വേളങ്കണ്ണി എന്ന മീന്‍പിടിക്കാന്‍ പോയ വള്ളത്തില്‍ കോങ് കോങ് എന്ന വിദേശകപ്പലാണ് ഇടിച്ചത്. കപ്പല്‍ നിര്‍ത്താതെ പോയി.

വള്ളത്തില്‍ ആറുപേരാണ് ഉണ്ടായിരുന്നത്. ഇവരെ മറ്റൊരു മത്സ്യബന്ധ വള്ളത്തിലുള്ളവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. നിര്‍ത്താതെപോയ കപ്പലിനെ പിടികൂടാന്‍ കോസ്റ്റ്ഗാര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

അന്താരാഷ്ട്ര കപ്പല്‍ ചാലിലാണ് അപകടം നടന്നിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയുടെ സഹായം തേടിയതായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.