കൊല്ലത്ത് കോളറ

കൊല്ലം: കൊല്ലത്ത് കോളറ സ്ഥിരീകരിച്ചു. ബംഗാള്‍ സ്വദേശി റവുകള്‍ ഇസ്ലാമിനാണ് കോളറ പിടിപെട്ടത്. ഇയാള്‍ ഇപ്പോള്‍ തിരുവന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടെ ഉണ്ടായിരുന്ന മറ്റൊരു യുവാവിനെ വയറിളക്കത്തെ തുടര്‍ന്ന് ആയുര്‍ പ്രാഥമിക കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രോഗത്തെ തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന ലോഡ്ജ് ആരോഗ്യവകുപ്പും ലേബര്‍ വകുപ്പും സീല്‍ ചെയ്തു. സമീപത്തെ ലേബര്‍ ക്യാമ്പുകളില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.