Section

malabari-logo-mobile

കൊമ്പന്‍മാരെ കൊല്‍ക്കത്ത വെടിവെച്ചിട്ടു

HIGHLIGHTS : മുംബൈ :അവസാനനിമിഷം വരെ പോരാടിയ കേരളബ്ലാസറ്റേഴ്‌സിന്റെ വലയിലേക്ക്‌ ഇന്‍ഞ്ച്യറി ടൈമിന്റെ അവസാന സെക്കന്റില്‍ പന്ത്‌ ചെത്തിയട്ട്‌ അതലിറ്റ്‌കോ ഡി കൊല്‍ക...


Untitled-1 copyമുംബൈ :അവസാനനിമിഷം വരെ പോരാടിയ കേരളബ്ലാസറ്റേഴ്‌സിന്റെ വലയിലേക്ക്‌ ഇന്‍ഞ്ച്യറി ടൈമിന്റെ അവസാന സെക്കന്റില്‍ പന്ത്‌ ചെത്തിയട്ട്‌ അതലിറ്റ്‌കോ ഡി കൊല്‍ക്കത്ത ആദ്യ ഇന്ത്യന്‍ സൂപ്പര്‍ലീഗ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍മാരായി. പകരക്കാനായിറങ്ങിയ കൊല്‍ക്കത്തക്കാരന്‍ മുഹമ്മദ്‌ റഫീഖാണ്‌ ബ്ലാസ്റ്റേഴ്‌സിന്റെ കിരീടമോഹങ്ങള്‍ തകര്‍ത്തത്‌. അവസാന നിമിഷം കൊല്‍ക്കത്തക്ക്‌ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നുയര്‍ന്നു പൊങ്ങിയ പന്ത്‌്‌ മനോഹരമായ ഹെഡറിലുടെ മുഹമ്മദ്‌ റഫീഖ്‌ ഗോളാക്കിമാറ്റുകയായിരുന്നു.

നവി മുംബൈ ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ വച്ച്‌ നടന്ന ഫൈനല്‍ മത്സരത്തില്‍ നിറഞ്ഞ്‌ കളിച്ചത്‌ കേരളടീം തന്നെയായിരുന്നു. എന്നാല്‍ ലീഗിലുടനീളം കണ്ടുവന്ന ഗോളടിക്കാനുള്ള കഴിവില്ലായ്‌മ ഫൈനലിലും ആവര്‍ത്തിച്ചു. കേരളത്തിന്‌ ലഭിച്ച മികച്ച അവസരങ്ങള്‍ മുന്‍നിരതാരങ്ങളായ ഇയാന്‍ ഹ്യുമിനും സറ്റീവന്‍ പിയേഴ്‌സണും ,നിര്‍മ്മല്‍ ഛേത്രിക്കും മുതലാക്കാനായില്ല. കല്‍ക്കത്തക്കാകട്ടെ അവസാനനിമിഷം ലഭിച്ച അവസരം കിരീടം തന്നെ നേടിക്കൊടുത്തു.

sameeksha-malabarinews

മലയാളിയായ കൊല്‍ക്കത്തന്‍ താരം മുഹമ്മദ്‌ റാഫിയുടെ പകരക്കാരനായിട്ടാണ്‌ മുഹമ്മദ്‌ റഫീഖ്‌ കളത്തിലിറങ്ങിയത്‌. നേരത്തെ റഫീഖ്‌ ഐഎസ്‌എല്ലില്‍ ഇറങ്ങിയത്‌ വെറും അഞ്ചു മിനിറ്റ്‌ മാത്രമാണ്‌.. ഒരു രാത്രികൊണ്ട്‌ കൊല്‍ക്കത്തയുടെ ഹീറോയായ റഫീഖ്‌ ഇന്ത്യന്‍ ലീഗിലെ സോക്കര്‍ യുണൈറ്റഡ്‌ ക്ലബ്ബില്‍ നി്‌ന്നാണ്‌ അതലറ്റികോ ഡിയിലെത്തുന്നത്‌.

ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലെത്തിക്കാന്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഇയാന്‍ ഹ്യുമാണ്‌ ഇന്ത്യന്‍ സുപ്പര്‍ ലീഗിനെ മികച്ച താരം. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധക്കാരനായ സന്ദേശ്‌ ജിങ്കാറാണ്‌ മികച്ച യുവതാരം. മികച്ച കാണികള്‍ക്കുള്ള അവാര്‍ഡും കൊച്ചിയിലെ ബ്ലാസ്‌റ്റേഴസ്‌ ആരാധകര്‍ക്കാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!