കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് 23 പേര്‍ മരിച്ചു

kolകൊല്‍ക്കത്ത: വടക്കന്‍ കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നു വീണ് 23 പേര്‍ മരിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന. ഇവര്‍ക്കായുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വിവേകാനന്ദ റോഡില്‍ തിരക്കേറിയ കമ്പോളമായ ബഡാബജാര്‍ ഭാഗത്ത് പകല്‍ 12.30നാണ് അപകടം. തൊഴിലാളികളും പാലത്തിനടിയിലൂടെ നടന്നും വാഹനങ്ങളിലും യാത്രചെയ്തിരുന്നവരുമാണ് ദുരന്തത്തിന് ഇരയായത്. പാലത്തിന്റെ ഇരുവശങ്ങളിലുള്ള പല കെട്ടിടങ്ങള്‍ക്കും സാരമായ കേടുപറ്റി. മേഖലയിലെ ഏറ്റവും പഴയ സിനിമാ തിയറ്ററായ ഗണേശ് ടാക്കീസിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. സൈന്യത്തിന്റെ കമാന്‍ഡോ ഫോഴ്സുള്‍പ്പെടെ 400 പേരടങ്ങുന്ന സംഘം രാത്രിവൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൊല്‍ക്കത്ത പൊലീസും കോര്‍പറേഷന്‍ രക്ഷാവിഭാഗവും വൈകിയെത്തിയതില്‍ ജനങ്ങള്‍ ക്ഷുഭിതരായി. സംഭവസ്ഥലത്ത് എത്തിയ കൊല്‍ക്കത്ത മേയറെയും പൊതുമരാമത്ത് മന്ത്രിയെയും തടഞ്ഞു.

നിരവധി വാഹനങ്ങളും അവശിഷ്ടങ്ങള്ക്കിടയില്പ്പെട്ടു. വലിയ സിമന്റ് കഷണങ്ങള് നീക്കുന്നത് ശ്രമകരമായിരിക്കുകയാണ്. ക്രെയിന് ഉപയോഗിച്ച് വാഹനങ്ങളും മറ്റും നീക്കുകയാണ്. നിര്മാണ സമയത്ത് നിരവധി തൊഴിലാളികള് ഉണ്ടായിരുന്നു. മരണ സംഖ്യ ഇനിയും ഉയര്ന്നേക്കാം.

വര്‍ഷങ്ങളായി പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയായിരുന്നു. ആറ് തവണ പാലത്തിന്റെ നിര്‍മാണം നിലച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മാണം പൂര്‍ത്തീയാക്കേണ്ടിയിരുന്ന പാലമാണ് ഇത്.