ലോക്‌സഭ തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് ഭരണമാറ്റം:കോടിയേരി

imagesകോഴിക്കോട്:സംസ്ഥാനത്ത് ലോകസഭാ തെരഞ്ഞെടുപ്പോടെ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ പേര് ദോഷമുണ്ടാക്കി സംസ്ഥാനത്ത് ഭരണമാറ്റത്തിന് ശ്രമിക്കില്ലെന്നും അദേഹം പറഞ്ഞു. കോണ്‍ഗ്രസിനു കിട്ടിയ താക്കീതാണ് ഇന്നലെ പിണറായിക്ക് അനുകൂലമായ വിധിയെന്നും കോടിയേരി പറഞ്ഞു. തെരഞ്ഞെടുപ്പിനുശേഷം യുഡിഎഫില്‍ ഭിന്നതയുണ്ടാകുമെന്നും അദേഹം പറഞ്ഞു.

പ്രതിസന്ധിഘട്ടങ്ങളില്‍ വിഎസ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന അഭിപ്രായമില്ലെന്നും പ്രതിസന്ധിയില്‍ വിഎസ് പാര്‍ട്ടിയെ സഹായിച്ചു വെന്നും അദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ ചില കക്ഷികള്‍ അസംതൃപ്തരാണെന്നും കോടിയേരി പറഞ്ഞു.

എംഎല്‍എമാരെ ചാക്കിട്ട്പിടിച്ച് ഭരണമാറ്റം ഉണ്ടാക്കാന്‍ സിപിഐഎം ശ്രമിക്കുന്നില്ല. എംഎല്‍എമാരെ തെരഞ്ഞെടുക്കുന്നത് ജനങ്ങളാണ്. ജനങ്ങളില്‍ രാഷ്ട്രീയമാറ്റം ഉണ്ടാക്കാനാണ് സിപിഐഎമ്മിന്റെ ശ്രമം. ജനങ്ങളില്‍ രാഷ്ട്രീയമാറ്റം ഉണ്ടാകുമ്പോള്‍ അതിന്റെ പ്രതിഫലനം യുഡിഎഫിന്റെ എംഎല്‍എ മാരിലും യുഡിഎഫിലെ വിവിധ കക്ഷികളിലുമുണ്ടാകും. അങ്ങനെ കേരളത്തില്‍ രാഷ്ട്രീയ മാറ്റ മുണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി അഞ്ചുവര്‍ഷം തികയ്ക്കില്ലെന്നും കോടിയേരി പറഞ്ഞു.