Section

malabari-logo-mobile

കൊടിഞ്ഞി ഫൈസല്‍ വധം; പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു

HIGHLIGHTS : മഞ്ചേരി: മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞി പുല്ലൂണി ഫൈസലിനെ കൊലപ്പെടത്തിയ കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. മഞ്ചേരി ജില്ലാ കോ...

മഞ്ചേരി: മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞി പുല്ലൂണി ഫൈസലിനെ കൊലപ്പെടത്തിയ കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. മഞ്ചേരി ജില്ലാ കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. പതിനൊന്നു പേര്‍ക്കാണ് ജാമ്യം ലഭിച്ചത്.

ഗൂഢാലോചന കേസ് പ്രതികളായ ഫൈസലിന്‍െറ സഹോദരി ഭര്‍ത്താവ് പുല്ലാണി വിനോദ് (39), മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ് (32), പുളിക്കല്‍ ഹരിദാസന്‍ (30), ജ്യേഷ്ഠന്‍ ഷാജി (39), ചാനത്ത് സുനില്‍ (39), പരപ്പനങ്ങാടി കോട്ടയില്‍ ജയപ്രകാശ് (50), കളത്തില്‍ പ്രദീപ് ( 32), പാലത്തിങ്ങല്‍ പള്ളിപ്പടി ലിജീഷ് എന്ന ലിജു (27), കൃത്യം നടത്തിയ കേസിലുള്‍പ്പെട്ട തിരൂര്‍ പുല്ലൂണി കണക്കന്‍ പ്രജീഷ് എന്ന ബാബു (30), വള്ളിക്കുന്ന് അത്താണിക്കല്‍ പല്ലാട്ട് ശ്രീജേഷ് എന്ന അപ്പു (26), വെള്ളിയാമ്പുറം ചൂലന്‍കുന്ന് സ്വദേശിയും തിരൂര്‍ പുല്ലൂണിയില്‍ താമസക്കാരനുമായ തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു (25) എന്നിവർക്കാണ് ജാമ്യം ലഭിച്ചത്

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!