Section

malabari-logo-mobile

കൊടിഞ്ഞി ഫൈസല്‍ വധം: പ്രധാനപ്രതി പിടിയില്‍

HIGHLIGHTS : തിരുരങ്ങാടി :കൊടിഞ്ഞിയിലെ പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാനപ്രതി

kodinhi-newsതിരുരങ്ങാടി :കൊടിഞ്ഞിയിലെ പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാനപ്രതി അറസ്റ്റില്‍. തിരുര്‍ താനൂര്‍ മേഖലയിലുള്ള ബാബു എന്ന വിളിപ്പേരുള്ള ഒരാളാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതിയെ തിരിച്ചറിയില്‍ പരേഡിന് ഹാജരാക്കാനുള്ളതിനാല്‍ കുടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലന്ന് മലപ്പുറം ഡിവൈഎസ്പി പി.പ്രദീപ് അറിയിച്ചു.
പ്രതി തീവ്രഹിന്ദുത്വ സംഘടനയില്‍ അംഗമാണെന്നും അനില്‍കുമാര്‍ ആയിരുന്ന ഫൈസലും കുടുംബവും മതം മാറിയതിലുള്ള വൈരാഗ്യമാണ് കൊലപാതകം നടത്താന്‍ കാരണമെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. മുഖംമുടി ധരിപ്പിച്ചാണ് പോലീസ് ഇയാളെ മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിച്ചത്. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ഈ കൊലപാതകത്തിന്റെ ഗുഢാലോചനയില്‍ പങ്കെടുത്ത എട്ടുപേരെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൊല്ലപ്പെട്ട ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് പുല്ലുണി വിനോദ്, ഗുഡാലോചനയ്ക്ക് നേതൃത്വം നല്‍കിയ പരപ്പനങ്ങാടിയലെ ഹിന്ദു ഐക്യവേദിയുടെ നേതാവും വിമുക്തഭടനുമായ പരപ്പനങ്ങാടി കോട്ടയില്‍ ജയപ്രകാശ്(50), കൊടിഞ്ഞി സ്വദേശികളായ ഫൈസലിന്റെ അമ്മാവന്റെ മകന്‍ പുല്ലാണി സജീസ്, പുളിക്കല്‍ ഷാജി, പുളിക്കല്‍ ഹരിദാസ്, ചാനത്ത് സുനില്‍, കളത്തില്‍ പ്രദീപ്, തിരുരങ്ങാടി തൃക്കുളം പള്ളിപ്പടി സ്വദേശി തയ്യില്‍ ലിജീഷ് എന്നിവരാണ് നേരത്തെ റിമാന്റിലുള്ളത്.
ഗള്‍ഫില്‍ വെച്ചാണ് അനില്‍കുമാര്‍ എന്ന ഫൈസല്‍ ഇസ്ലാമതം സ്വീകരിച്ചത്. തുടര്‍ന്ന് നാട്ടിലെത്തിയ ഇയാള്‍ ഭാര്യ പ്രിയയേയും മുന്ന് മക്കളെയും മതം മാറ്റിയിരുന്നു. തുടര്‍ന്ന് ഗള്‍ഫിലേക്ക് പോകുന്നതിന്റെ തലേ ദിവസമായ നവംബര്‍ 19നാണ് കൊലചെയ്യപ്പെടുന്നത്. തീവണ്ടി മാര്‍ഗ്ഗം താനുരിലെത്തുന്ന ഭാര്യ പിതാവിനെയും മാതാവിനെയും സ്റ്റേഷനിലെത്തി കുട്ടികൊണ്ടുവരാന്‍ പുലര്‍ച്ചെ ഓട്ടോയുമായി പോയ ഫൈസലിനെ ഫാറുഖാബാദില്‍ വെച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു..
ഇവര്‍ ഇസ്ലാമതം സ്വീകരിച്ച വിരോധവും മറ്റ് ചില ബന്ധുക്കള്‍ കുടി മതം മാറുമെന്ന ധാരണയാണ് കൊലപാതകം നടത്താന്‍ സംഘം തീരുമാനിച്ചതിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
കൊലപാതകത്തിന് ശേഷം ഫൈസലിന്റെ മാതാവും ഇസ്ലാമതം സ്വീകരിച്ചിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!