Section

malabari-logo-mobile

കൊടിഞ്ഞി ഫൈസല്‍ വധം തിരിച്ചറിയില്‍ പരേഡ് മാറ്റിവെച്ചു

HIGHLIGHTS : തിരൂരങ്ങാടി കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതികളുടെ തിരച്ചറിയില്‍ പരേഡ് വെളളിയാഴ്ച

തിരൂരങ്ങാടി കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതികളുടെ തിരച്ചറിയില്‍ പരേഡ് വെളളിയാഴ്ച നടന്നില്ല. തിരുര്‍ സബ് ജെയിലില്‍ വെച്ച് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ സാനിധ്യത്തിലായിരുന്നു പരേഡ് നടക്കേണ്ടിയിരുന്നത്.

എന്നാല്‍ അദ്ദേഹത്തിന് വ്യക്തിപരമായ കാരണങ്ങളാല്‍ എത്താന്‍ കഴിയാതിരുന്നതിനാലാണ് വെള്ളിയാഴച് തിരിച്ചറിയില്‍ പരേഡ് നടക്കാതിരുന്നതെന്നാണ് സുചന . ശനിയാഴ് പരേഡ് നടക്കുമെന്നാണ് സുചന.

sameeksha-malabarinews

കൊടിഞ്ഞി സ്വദേശിയായ അനില്‍കുമാര്‍ എന്ന ഫൈസല്‍ കുടംബസമേതം മതം മാറിയതിന്റെ പേരിലാണ് കൊലചെയ്യപ്പെട്ടത്. കേസില്‍ ഗുഢാലോചന നടത്തിയതിനും കൃത്യം നിര്‍വ്വഹിച്ചതിനും പത്തോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിലായിട്ടുണ്ട്.

ഇതില്‍ കൃത്യം നിര്‍വ്വഹിച്ചു എന്ന് പോലീസ് കരുതുന്ന മൂന്നുപേരെയാണ് തിരിച്ചറിയില്‍ പരേഡിന് വിധേയയരാക്കുന്നത്. തിരുര്‍, വള്ളിക്കുന്ന് സ്വദേശികളാണിവര്‍. ഇവരുടെ കൃത്യമായ വിവരങ്ങള്‍ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

തിരിച്ചറിയില്‍ പരേഡിന് ശേഷം വിവരങ്ങള്‍ പുറത്തുവിടും. കൃത്യം നിര്‍വഹിച്ച സംഘത്തിലെ ഒരാളും, മുഖ്യ ആസുത്രകനും പിടിയിലാകാനുണ്ടെന്നാണ് വിവരം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!