കൊച്ചി മെട്രോ ആദ്യ പരീക്ഷണ ഓട്ടം വിജയകരം

downloadകൊച്ചി: ആലുവ മൂട്ടം യാര്‍ഡിലെ വൈദ്യുതീകരിച്ച പാതയില്‍ നടന്ന കൊച്ചി മെട്രോയുടെ ആദ്യപരീക്ഷ ഓട്ടം വിജയകരമെന്ന്‌ കെ എം ആര്‍ എല്‍. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം കിട്ടിയാല്‍ മെട്രോയുടെ രണ്ടാംഘട്ട നിര്‍മ്മാണം തുടങ്ങൂമെന്ന്‌ കെഎംആര്‍എല്‍ എംഡി ഏലിയാസ്‌ ജോര്‍ജ്ജ്‌ പറഞ്ഞു.

ഇന്ന്‌ പുലര്‍ച്ചെ ആറരമണിയോടെയാണ്‌ ആലുവ മുട്ടം യാര്‍ഡിലെ വൈദ്യുതീകരിച്ച ട്രാക്കിലായിരുന്നു കൊച്ചി മെട്രോയുടെ ആദ്യപരീക്ഷണ ഓട്ടം. സാങ്കേതിക വിദഗ്‌ധരുടെ സാന്നിധ്യത്തില്‍ 900 മീറ്ററോളം വരുന്ന ട്രാക്കില്‍ അഞ്ച്‌ കിലോമീറ്റര്‍ വേഗത്തിലായിരുന്നു ട്രയല്‍ റണ്‍. ഒുരുമാസം തുടര്‍ച്ചയായി ഓടിച്ച്‌ നോക്കിയിട്ടാകും യഥാര്‍ത്ഥട്രാക്കിലൂടെയുള്ള പരീക്ഷണ ഓട്ടം. ശനിയാഴ്‌ച മുഖ്യമന്ത്രിയാണ്‌ കൊച്ചി മട്രോയുടെ ടെസ്‌റ്റ്‌ റണ്‍ ഉദ്‌ഘാടനം ചെയ്യുന്നത്‌.

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിന്‌ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം കിട്ടിയാലുടന്‍ പണി തുടങ്ങാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ. ഡിഎംആര്‍സിയുടെ സഹായത്തോടെയാകും ഇത്‌ . അതേസമയം കൊച്ചി മെട്രോയുടെ തൂണുകളിലടക്കമുള്ള നിര്‍മ്മിതികളില്‍ പതിച്ച പോസ്‌റ്ററുകളും ഫ്‌്‌ളക്‌സ്‌ ബോര്‍ഡുകളും നീക്കം ചെയ്യുന്ന പണികള്‍ക്ക്‌ തുടക്കമായി. സംവിധായകന്‍ ആഷിഖ്‌ അബുവായിരുന്നു ഉദ്‌ഘാടകന്‍.

കൊച്ചി മെട്രോയുടെ വസ്‌തുക്കള്‍ കേടുവരുത്തുകയോ വൃത്തികേടാക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നടപിടിയെടുക്കും. പോസ്‌റ്ററുകളും ഫ്‌ളക്‌സ്‌ ബോര്‍ഡുകളും പതിച്ചവരുടെ വിവരങ്ങള്‍ ശേരിച്ച്‌ പോലീസിന്‌ കൈമാറാനാണ്‌ നീക്കം.