കൊച്ചി മെട്രോ തൃപ്പൂണിത്തറ വരെ നീട്ടും

imagesകൊച്ചി: കൊച്ചി മെട്രോ പദ്ധതി തൃപ്പൂണിത്തറ വരെ നീട്ടാന്‍ കെഎംആര്‍എല്‍ ഡയറക്ട് ബോര്‍ഡ് യോഗത്തില്‍ തീരുമാനാമയി. മെട്രോ നീട്ടാനുള്ള സന്നദ്ധത സംസ്ഥാന സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും അറിയിക്കും. തുടര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. തൃപ്പൂണിത്തറവരെ നീട്ടുന്നതോടെ 321 കോടിയുടെ അധിക ചെലവ് വരും.
റെയില്‍പാളം നീട്ടുന്നതിന് റൈറ്റ് എന്ന ഏജന്‍സി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. കൂടാതെ ഫ്രഞ്ച് ധനകാര്യ ഏജന്‍സയുമായി വായ്പാകരാറില്‍ ഫെബ്രുവരി എട്ടിന് ഒപ്പിടാനും തീരുമാനമായി. പതിനാറാമത് ഡയറക്ട് ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായിരിക്കുന്നത്.