മുഖ്യമന്ത്രി മെട്രോയില്‍ യാത്ര ചെയ്തു; സൗരോര്‍ജ പദ്ധതി ഉദ്ഘാടനം മാറ്റി

Story dated:Saturday June 3rd, 2017,12 30:pm

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിന് എത്തുന്നതിന്റെ മുന്നോടിയായാണ് മുഖ്യമന്ത്രി യാത്രാ സൗകര്യങ്ങള്‍ വിലയിരുത്താനായി കൊച്ചി മെട്രോയില്‍ യാത്ര നടത്തിയത്.

അതേസമയം ഇന്ന് നടത്താനിരുന്ന ആലുവ സ്‌റ്റേഷനിലെ സൗരോര്‍ജ പ്ലാന്റിന്റെ ഉദ്ഘാടനത്തം മാറ്റിവെച്ചു. മെട്രോയുടെ ഭാഗമായി തയ്യാറാക്കിയ സൗരോര്‍ജ്ജ വൈദ്യുതി പദ്ധതിയുടെ ഉദ്ഘാടനത്തില്‍ പ്രതിപക്ഷത്തെ ക്ഷണിച്ചില്ലെന്ന ആരോപണത്തെ തുടര്‍ന്ന് പരിപാടി റദ്ദാക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.