പ്രധാനമന്ത്രിക്കായി അനന്തമായി കാത്തിരിക്കില്ല : കൊച്ചി മെട്രോ മെയ് 30ന് ഉദ്ഘാടനം ചെയ്യും

തിരു; നിര്‍മ്മാണം പൂര്‍ത്തിയായ കേരളത്തിന്റെ സ്വപ്‌നപദ്ധതി കൊച്ചി മെട്രോയുടെ ഉദ്ഘാടനം മെയ് 30 ന് നടക്കും. ടുറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാല്‍ അദ്ദേഹത്തിനായി അനന്തമായി കാത്തിരിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് മെട്രോയുടെ ഉദ്ഘാടനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനചിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ സമയം ചോദിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കത്തയിച്ചിരുന്നുവെങ്ങിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ലന്നാണ് വിവരം.
മെയ് ആദ്യവാരത്തില്‍ സുരക്ഷാ കമ്മീഷണര്‍ പരിശോധന നടത്തി യാത്രാനുമതി നല്‍കിയിരുന്നു. മെയ് പത്തിന് ട്രയല്‍ സര്‍വ്വീസും നടത്തികഴിഞ്ഞതാണ്.

ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് ആദ്യഘട്ടത്തില്‍ മെട്രോ ഓടുക. 20 മിനിറ്റ് സമയമാവും ഇതിനായെടുക്കുക. 11 സ്‌റ്റേഷനാള്ളുത്. രാവിലെ അഞ്ച് മണിക്ക് തുടങ്ങുന്ന സര്‍വ്വീസ് മെട്രോ രാത്രി 10 മണിക്ക് സര്‍വ്വീസ് അവസാനിപ്പിക്കും.