കൊച്ചിയില്‍ നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം

കൊച്ചി: യുവതിയെ നടുറോഡില്‍വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം. ദേശാഭിമാനിക്കടുത്താണ് ഇന്ന് രാവിലെ ആറുമണിയോടെ സംഭവം ഉണ്ടായത്. ഗുരുതരമായി വെട്ടേ യുവതിയ റെനൈമെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യുവതിയുടെ കഴുത്തിന് വെട്ടിയ യുവാവും കോതമംഗലം സ്വദേശിയാണെന്നാണ് സൂചന. ഇവര്‍ അടുപ്പത്തിലായിരുന്നെന്നാണ് പോലീസ് സംശയിക്കുന്നത്.

ഡിഡിആര്‍സിയില്‍ താല്‍ക്കാലിക ജീവനക്കാരിയായ യുവതി രാവിലെ ഓട്ടോയില്‍ വന്നിറങ്ങിയപ്പോഴാണ് വെട്ടേറ്റത്.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കല്ല്യാണിത്തിന് വിസമതിച്ചതാണ് ആക്രണത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ബ്ലേഡ് ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ ഇയാള്‍ ആക്രമിച്ചത്. പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ട് ഓടികൂടിയ നാട്ടുകാര്‍ ഉടന്‍തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഈ അവസരത്തില്‍ യുവാവ് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.

അതെസമയം രക്ഷപ്പെട്ട പ്രതി പോലീസിന്റെ പിടിയിലായതായാണ് വിവരം.

Related Articles