നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് മുഖ്യപ്രതി ഫയാസിന് ജാമ്യം.

fayazകൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫയാസിന് ജാമ്യം. എറണാകുളം സെക്ഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

എന്നാല്‍ സിബിഐ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഫയാലിന് പുറത്തിറങ്ങാന്‍ കഴിയില്ല.

വിമാനത്താവളത്തില്‍ പ്രവേശിക്കരുത്, രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ഇതിനുപുറമെ 30,000 രൂപയുടെ ബോണ്ടും നല്‍കാനും കോടതി ഫയാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.