കൊണ്ടോട്ടിയില്‍ സ്‌ഫോടകവസ്തുക്കളുമായി 2 അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കൊണ്ടോട്ടി : അനധികൃതമായി സൂക്ഷിച്ചിരുന്ന സ്‌ഫോടക വ്തുക്കളുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയിലായി.
ഒഡീഷ സ്വദേശികളായ ക്വാറി തൊഴിലാളികളാണ് പോലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും രണ്ട് ചാക്കുകളിലായി അമോണിയം നൈട്രേറ്റും ജലാറ്റിന്‍ സ്റ്റിക്കുകളുമാണ് കണ്ടെടുത്തത്.

ഇന്നലെ രാത്രി സംശയം തന്നിയ നാട്ടുകാരാണ് ബൈക്കില്‍ സ്‌ഫോടക വസ്തുക്കള്‍ കടത്തവെ ഇവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കൊണ്ടോട്ടിയിലെ വിവിധ ക്വാറികളിലേക്കായാണ് ഇവര്‍ സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചത്.

കൊണ്ടോട്ടി പോലീസ് കേസെടുത്ത് അനേ്വഷണം ആരംഭിച്ചു.