മാണിക്കെതിരായ കോഴ ആരോപണം സിബിഐ അന്വേഷിക്കണം;വിഎസ്‌

Untitled-1 copyതിരു: മാണിക്കെതിരായി ഉയര്‍ന്ന കോഴ ആരോപണത്തെ കുറിച്ച്‌ സിബിഐ അനേ്വഷണം നടത്തണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ആരോപണം നേരിടുന്നവര്‍ മന്ത്രിസഭയില്‍ നിന്നും മാറി നില്‍ക്കണമെന്നും വിഎസ്‌ ആവശ്യപ്പെട്ടു.

സത്യാവസ്ഥ ജനങ്ങളെ അറിയിക്കുന്നതിന്‌ സിബിഐ അനേ്വഷിക്കണമെന്നാണ്‌ വിഎസിന്റെ ആവശ്യം.

ബാറുകള്‍ തുറക്കാനായി ധനമന്ത്രി കെ എം മാണി അഞ്ച്‌ കോടി ആവശ്യപ്പെട്ടെന്നായിരുന്നു ബാര്‍ അസോസിയേഷന്‍ പ്രതിനിധിയായ ബിജു രമേശിന്റെ ആരോപണം. ഇതു പ്രകാരം മാണിയുടെ പാലയിലുള്ള വീട്ടില്‍ വെച്ച്‌ രണ്ട്‌ ഗഡുക്കളിലായി ഒരു കോടി രൂപ നല്‍കി. ഇതിന്റെ തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും ബിജു രമേശ്‌ പ്രതികരിച്ചു.

അതേസമയം ബാര്‍ തുറക്കാന്‍ ധനമന്ത്രി കെ എം മാണി അഞ്ചു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആരോപണമുന്നയിച്ചിരിക്കുന്ന ബിജു രമേശ ിനെ താന്‍ കണ്ടുവെന്ന പ്രചാരണം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

, , ,