മാണി പ്രതി: രമേശിനെതിരെ എ വിഭാഗവും കേരളകോണ്‍ഗ്രസ്സും

mani rameshതിരു: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ എം മാണി കൂടുതല്‍ സമ്മര്‍ദ്ദത്തിലേയ്ക്ക്. കേസില്‍ മാണിയെ ഉള്‍പ്പെടുത്തി വിജിലന്‍സ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മാണി കോഴ വാങ്ങിയെന്ന് വിജിലന്‍സ് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടുവെന്നും ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാവും കുറ്റപത്രമെന്നുമാണ് ലഭിക്കുന്ന സൂചനകള്‍. ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയാണ് വിജിലന്‍സ് നിര്‍ണായക തെളിവായി സ്വീകരിച്ചിരിക്കുന്നത്.

അമ്പിളിയുടെ നുണപരിശോധന ഫലവും മാണിക്ക് തിരിച്ചടിയായി. മാണിക്ക് ഔദ്യോഗിക വസതിയില്‍ വച്ചു ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി പണമടങ്ങിയ പെട്ടി കൈമാറുന്നതു കണ്ടെന്ന് അമ്പിളി മൊഴി നല്‍കിയിരുന്നു.

നുണപരിശോധന ഫലത്തിലും അമ്പിളിയുടെ മൊഴി ശരിയാണെന്നാണ് ഫോറന്‍സിക് വിഭാഗം നല്കിയിരിക്കുന്ന റിപ്പോര്‍ട്ട്. നുണപരിശോധന ഫലം വിജിലന്‍സ് ഇന്ന്  കോടതിയില്‍ സമര്‍പ്പിക്കും. കേസിലെ സാഹചര്യ തെളിവുകള്‍ മാണിക്കെതിരെയാണെന്നാണ് സൂചന.


ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ മാണിയെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്‌ എ വിഭാഗം പരസ്യമായി രംഗത്തെത്തി. രമേശ്‌ ചെന്നിത്തലക്കും ആഭ്യന്തരവകുപ്പിനുമെതിയായിരുന്നു ഒളിയമ്പുകള്‍. നുണപരിശോധന റിപ്പോര്‍ട്ട്‌ മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചത്‌ ചുണ്ടിക്കാട്ടി മാണി പറഞ്ഞതില്‍ ശരിയുണ്ടെന്ന വാദവുമായി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്‌തനായ മന്ത്രി കെസി ജോസഫ്‌ രംഗത്തെത്തി. തനിക്ക്‌ നീതി വൈകിക്കുന്നുവെന്ന്‌ പരാതി മാണി ഉന്നയിച്ചതിന്‌ തൊട്ടുപിന്നാലെയാണ്‌ മാണിയെ പിന്തുണച്ച്‌ ജോസഫ്‌ രംഘത്തെത്തിയത്‌. എന്നാല്‍ മുഖം വികൃതമായതിന്‌ കണ്ണാടി തച്ചുടച്ചിട്ട്‌ കാര്യമില്ലെന്നായിരുന്നു ഐ ഗ്രുപ്പ്‌ നേതവ്‌ അജയ്‌ തറയിലിന്റെ മറുപടി.