Section

malabari-logo-mobile

നജീബ് എവിടെ?

HIGHLIGHTS : കോഴിക്കോട: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്ലിന്റെ മൂന്നാം ദിനത്തില്‍ വേദികളില്‍ നിന്നും സദസ്സുകളില്‍ നിന്നും ഉയര്‍ന്ന പ്രധാനചോദ്യം ഇതായിരുന്നു 'എവിട...

കോഴിക്കോട: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്ലിന്റെ മൂന്നാം ദിനത്തില്‍ വേദികളില്‍ നിന്നും സദസ്സുകളില്‍ നിന്നും ഉയര്‍ന്ന പ്രധാനചോദ്യം ഇതായിരുന്നു ‘എവിടെ? …..നജീബ് എവിടെ?’ .

ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് ആളുകള്‍ ഇല്ലാതാവുന്ന പുതിയ കാലത്ത് ഉയര്‍ന്നു വരേണ്ട പ്രതിരോധങ്ങളെ ഉയര്‍ത്തിപ്പിടിച്ച് വിദ്യാര്‍ത്ഥികളുടെയും സുഹൃത്തുക്കളുടെയും ചെറുകൂട്ടായിമകള്‍ സംഘടിപ്പിച്ച പ്രതിഷേധങ്ങള്‍വലിയ ചോദ്യങ്ങളാണ് സാഹിത്യോത്സവ വേദികളില്‍ ഉന്നയിച്ചത്. ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബിനെ തിരിച്ച് നല്‍കണമെന്ന് ഭരണകൂടങ്ങളോട് ആവശ്യപ്പെടുന്ന മുദ്രാവാക്യ മുയര്‍ത്തി ഇവര്‍ നടത്തിയ തെരുവ് നാടകവും, പാട്ടും ,ചിത്രരചനയും ഏറെ പോരാട്ടവീര്യം ഉയര്‍ത്തുന്നതായിരുന്നു.

sameeksha-malabarinews

വെള്ളിയാവ്ച വൈകീട്ട് ഉത്സവനഗരിയില്‍ ഇത്തരം ഒരു കൂട്ടായിമയ്ക്ക് മജ്‌നി,നയീം, ആദിത്യന്‍ ചെറുവലത്ത്, വിമല്‍ ശ്രീകുമാര്‍, അനഘ സത്യചന്ദ്രന്‍, ആദിത്യ രവീന്ദ്രന്‍, അഞ്ജു അമരാത്ത്, സുഭിഷ, സ്മിത നടുവത്ത്,ജോസഫ് എന്നിവരാണ് നേതൃത്വം നല്‍കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!