വിധിയില്‍ പൂര്‍ണ്ണ തൃപ്തയല്ല; കെ കെ രമ

k k ramaകോഴിക്കോട് : ടിപി ചന്ദ്രശേഖരന്‍ വധകേസ് വിധിയില്‍ പൂര്‍ണ്ണ തൃപ്തയല്ലെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യയും റെവല്യൂഷണറി മാര്‍ക്കിസ്റ്റ് പാര്‍ട്ടി നേതാവുമായ കെകെ രമ. ടിപി വധകേസില്‍ സിപിഐഎം നേതാക്കള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിലൂടെ പാര്‍ട്ടിയുടെ പങ്ക് വ്യക്തമായി തെളിഞ്ഞിരിക്കുകയാണെന്നും രമ പറഞ്ഞു. കേസിന്റെ വിധി കേട്ട ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെകെ രമ.

രണ്ട് ജില്ലകളിലെ പ്രധാന നേതാക്കളെയാണ് കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ സിപിഐഎമ്മിന്റെ പങ്ക് വ്യക്തമാണെന്നും അവര്‍ പറഞ്ഞു. കൊലയാളി സംഘത്തിനും, കുഞ്ഞനന്ദനും, രാമചന്ദ്രനും ടിപിയെ വ്യക്തമായി അറിയില്ലെന്നും ടിപിയോട് ഇവര്‍ക്ക് ആര്‍ക്കും വ്യക്തി വിദേ്വഷമില്ലെന്നും രമ പറഞ്ഞു. അതുകൊണ്ട് തന്നെ പാര്‍ട്ടിയുടെ തീരുമാന പ്രകാരമാണ് കൊലചെയ്തതെന്നും ഇതില്‍ നിന്ന് വ്യക്തമാണെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞിട്ടാണ് കൊന്നതെന്നും കേസില്‍ സിബിഐ അനേ്വഷണമാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.

സിബിഐ അനേ്വഷണത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും. കേസില്‍ അനേ്വഷണം കൃത്യമായിരുന്നുവെന്നും പോലീസ് വളരെ നല്ല രീതിയിലാണ് അനേ്വഷണം നടത്തിയതെന്നും രമ പറഞ്ഞു. കുറ്റവിമുക്തരാക്കപ്പെട്ടവര്‍ സന്തോഷിക്കേണ്ട എന്നും അവര്‍ക്കെതിരെ അപ്പീല്‍ പോകുമെന്നും രമ വ്യക്തമാക്കി.

 

ടിപി വധക്കേസ്; 12 പേര്‍ കുറ്റക്കാര്‍; മോഹനന്‍ മാസ്റ്ററെ വെറുതെ വിട്ടു