കെ കെ രമക്ക് വധഭീഷണി.

By സ്വന്തം ലേഖകന്‍|Story dated:Saturday December 21st, 2013,03 49:pm

downloadവടകര : ടിപി ചന്ദ്രശേഖരന്റെ വിധവ കെ കെ രമക്ക് വധഭീഷണി. ഊമകത്തുകള്‍ വഴിയാണ് ഭീഷണി. വധക്കേസിനെകുറിച്ചോ പ്രതികള്‍ക്കെതിരെയോ ഇനിയും പ്രതികരിച്ചാല്‍ അനുഭവിക്കുമെന്നാണ് രമക്ക് ലഭിച്ച ഊമകത്തുകളിലെ മുന്നറിയിപ്പ്. 3 കത്തുകളാണ് രണ്ടാഴ്ചക്കുള്ളില്‍ ഇത്തരത്തില്‍ രമക്ക് ലഭിച്ചത്. ഭീഷണി സംബന്ധിച്ച് റൂറല്‍ എസ്പി പി എച്ച് അഷറഫിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ആര്‍എംപി.

അതേ സമയം ടിപി ചന്ദ്രശേഖരന്‍ കേസിന്റെ വിധി പ്രഖ്യാപനം അടുത്തിരിക്കെയാണ് രമക്കെതിരെ വധഭീഷണി ഉണ്ടായിരിക്കുന്നത്. കാലികറ്റ് സര്‍വ്വകലാശാല ആലുവ പോസ്റ്റോഫീസുകളില്‍ നിന്നാണ് കത്തുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊല്ലപ്പെടുന്നതിന് മുമ്പ് ടിപി ചന്ദ്രശേഖരനും ഇത്തരത്തിലുള്ള കത്തുകള്‍ ലഭിച്ചിരുന്നു. കേസ് പിന്‍വലിച്ചില്ലെങ്കില്‍ ടിപി വധകേസിന്റെ വിധി വരും മുമ്പ് രമയുടെ കഥ കഴിക്കുമെന്നാണ് ഭീഷണി. എന്നാല്‍ ഭീഷണികൊണ്ട് തന്നെ തളര്‍ത്താനാവില്ലെന്ന് രമ പ്രതികരിച്ചു. ഭീഷണിയും വ്യക്തിഹത്യയും പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് പ്രവര്‍ത്തനത്തിന് ഇറങ്ങിയതെന്നും അവസാന നിമിഷം വരെയും നിയമ പോരാട്ടം തുടരുമെന്നും രമ പറഞ്ഞു.